Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:50 AM IST Updated On
date_range 22 April 2022 5:50 AM ISTഐസ് ആഡ് സ്നോ വേൾഡ് നാളെമുതൽ
text_fieldsbookmark_border
കൊച്ചി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ ചേരാനല്ലൂർ ബ്ലൂ ബസാർ ഷോപ്പിങ് വില്ലേജിൽ ഐസ് ആൻഡ് സ്നോ വേൾഡ് 23 നാളെ മുതൽ മേയ് 15 വരെ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കശ്മീരിനെ അനുസ്മരിപ്പിക്കുന്ന ദൃശ്യവിസ്മയ അനുഭവം നൽകുന്ന ഐസ് കൊണ്ട് തയാറാക്കിയ ഷോയാണ് കാണികൾക്കായി തയാറാക്കുന്നത്. 100 രൂപ നിരക്കിൽ 20 മിനിറ്റ് സമയമാണ് ഷോക്കുള്ളിൽ ഒരാൾക്ക് ചെലവഴിക്കാനാവുന്നത്. വൈകീട്ട് നാലുമുതൽ 10 വരെയാണ് പ്രദർശനം. ഐസ് പോണ്ട്, കുട്ടികളുടെ കളിസ്ഥലം, ഐസ് വാക്ക്, ഐസ് കേവ്, ആർട്ടിഫിഷ്യൽ സ്നോ ഫോൾ, ആകർഷണീയമായ ലൈറ്റിങ്ങും ലേസർ ഡിസ്പ്ലേ ചേർന്ന ധ്രുവപ്രദേശവുമാണ് സജ്ജീകരിക്കുന്നത്. വി.പി. ബെന്നി, ജോ, മനോജ്, പോൾസൺ പൗലോസ്, നൈസി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story