Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദൃശ്യകലാകാരന്മാർക്ക്​...

ദൃശ്യകലാകാരന്മാർക്ക്​ റെസിഡൻഷ്യൽ അക്കാദമികളുമായി ലളിതകല അക്കാ‌ദമി

text_fields
bookmark_border
കൊച്ചി: യുവ ദൃശ്യകലാകാരന്മാർക്കായി അത്യാധുനിക നിലവാരത്തിൽ റെസിഡൻഷ്യൽ അക്കാദമികളൊരുക്കാൻ പദ്ധതിയു​മായി കേരള ലളിതകല അക്കാ‌ദമി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ്​ റെസിഡൻഷ്യൽ അക്കാദമികളൊരുക്കുന്നത്​. ആദ്യ റെസിഡൻസി ക്യാമ്പിന്​​ 29ന് കിളിമാനൂരിലെ രാജാ രവിവർമ ആർട്ട് ഗാലറിയിൽ തുടക്കമാകും. രാജ്യത്തെ ആദ്യ ആർട്ട് റെസിഡൻഷ്യൽ അക്കാദമിയായി രാജാ രവിവർമ ആർട്ട് ഗാലറി മാറുമെന്ന്​ അക്കാദമി ഭാരവാഹികൾ പറഞ്ഞു. ആദ്യഘട്ടത്തിൽ ഒരു മാസം നീണ്ട്​ നിൽക്കുന്ന റെസിഡൻഷ്യൽ അക്കാദമികളാണൊരുങ്ങുന്നത്​. തുടർന്ന്​ മൂന്ന്​, ആറ്​ മാസം ഒരു വർഷം നീണ്ട്​ നിൽക്കുന്ന അക്കാദമികളുമൊരുക്കും. കോഴിക്കോടും എറണാകുളത്തും ഉടനെ തന്നെ ആരംഭിക്കും. ലളിതകല അക്കാദമിയുടെ വജ്രജൂബിലി ആഘോഷവും പുരസ്കാര വിതരണവും25ന് കൊച്ചി: കേരള ലളിതകല അക്കാദമിയുടെ വജ്രജൂബിലി ആഘോഷവും ഈ വർഷത്തെ പുരസ്കാര ഫെലോഷിപ് വിതരണവും ദൃശ്യകല പ്രദർശനവും 25ന് വൈകീട്ട് അഞ്ചിന് സംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യു​മെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ദർബാർ ഹാൾ മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കുമെന്ന്​ ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി ബാലമുരളീകൃഷ്ണൻ എന്നിവർ പറഞ്ഞു. ശിൽപി ജി. രഘു, ചിത്രകാരൻ കെ.എ. ഫ്രാൻസിസ് എന്നിവരാണ് ഫെലോഷിപ് നേടിയത്. ദൃശ്യകലാ വിഭാഗത്ത് എസ്. സുധയദാസ്, ആ‌ർ.ബി. ഷിജിത്, രാഹുൽ ബാലകൃഷ്ണൻ, കെ.കെ. ജയേഷ്, സ്മിത എം. ബാബു എന്നിവർക്കാണ് പുരസ്കാരം. മേയ് 12ന് വാർഷിക ദൃശ്യകല പ്രദർശനം സമാപിക്കും. കലാകാരന്മാരുടെ സൃഷ്ടികൾ ഓൺലൈനായി പ്രദർശിപ്പിക്കാൻ അക്കാദമി രൂപംനൽകിയ കൗണ്ടനൻസ് ഓഫ് കണ്ടംപററി ആ‌ർട്ട് എന്ന വെബ് സൈറ്റ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ലോഞ്ച് ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story