Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഥാപാത്രങ്ങളിലെ...

കഥാപാത്രങ്ങളിലെ മതചിഹ്നം ചികഞ്ഞെടുക്കുന്ന പ്രവണത വർധിക്കുന്നു -എം.എൽ.എ

text_fields
bookmark_border
കഥാപാത്രങ്ങളിലെ മതചിഹ്നം ചികഞ്ഞെടുക്കുന്ന പ്രവണത  വർധിക്കുന്നു -എം.എൽ.എ
cancel
അങ്കമാലി: കഥാപാത്രങ്ങളുടെ മതചിഹ്നങ്ങൾ ചികഞ്ഞെടുത്ത് കലാസൃഷ്ടികളെയും സാഹിത്യരചനകളെയും വിലയിരുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി റോജി എം. ജോണ്‍ എം.എല്‍.എ. ബ്ലോക്ക് റൈറ്റഴേ്സ് ഫോറം സംഘടിപ്പിച്ച മേഖലയിലെ സാഹിത്യകാരന്മാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൈറ്റേഴ്​സ് ഫോറം ചെയര്‍മാന്‍ പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് മോഹന്‍ ചെറായി രചിച്ച ചെറായിയുടെ കഥകള്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കേരള സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് നിര്‍വഹിച്ചു. ആകാശവാണി മുന്‍ ഡയറക്ടര്‍ എന്‍.കെ. സെബാസ്റ്റ്യന്‍, കവര്‍ ഡിസൈനര്‍ ജിയോ ജോര്‍ജ് എന്നിവരെ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ആദരിച്ചു. പ്രഫ. വത്സലന്‍ വാതുശേരി മുഖ്യപ്രഭാഷണം നടത്തി. റൈറ്റഴേ്സ് ഫോറം കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, ഡയറക്ടര്‍മാരായ ടോം ജോസ്, ഡോ. സുരേഷ് മൂക്കന്നൂര്‍, സാഹിത്യകാരന്മാരായ ശ്രീമൂലനഗരം പൊന്നന്‍, മാത്യൂസ് മഞ്ഞപ്ര, ശിവപ്രസാദ് താനൂര്‍, എ. സെബാസ്റ്റ്യന്‍, നോയല്‍, രാജ്, ഗ്രന്ഥകാരന്‍ മോഹന്‍ ചെറായി എന്നിവര്‍ സംസാരിച്ചു. EA ANKA 3 PRAKASHANAM അങ്കമാലി ബ്ലോക്ക് റൈറ്റഴേ്സ് ഫോറം സംഘടിപ്പിച്ച സാഹിത്യസംഗമം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story