Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:44 AM IST Updated On
date_range 22 April 2022 5:44 AM ISTപുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
പറവൂർ: 6000 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിലായി. പടിഞ്ഞാറേ കടുങ്ങല്ലൂർ ചുള്ളിപറമ്പിൽ രതീഷാണ് (32) പിടിയിലായത്. കടുങ്ങല്ലൂർ ഞാറ്റുവെട്ടിൽ വീട്ടിൽ ശിവന്റെ വീട്ടിൽ ചാക്കുകെട്ടുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങളാണ് പറവൂർ എക്സൈസ് സി.ഐ എസ്. നിജുമോന്റെ നേതൃത്വത്തിലെ സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുകയില ഉൽപന്നങ്ങളുമായി രതീഷിനെ പിടികൂടിയത്. ഒരുചാക്ക് സൂക്ഷിക്കുന്നതിന് 400 രൂപ വീതം നോട്ടക്കൂലി നൽകിയിരുന്നതായി ശിവൻ പറഞ്ഞു. പുകയില ഉൽപന്നങ്ങൾക്ക് വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വിലവരും. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വി.എം. ഹാരിസ്, പ്രിവന്റിവ് ഓഫിസർ ഹനീഷ്, സി.ഇ.ഒ ഷാബു, വനിത സി.ഇ.ഒ ജീമോൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പടം EA PVR exice arrest 1 രതീഷ് (32)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
