Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:42 AM IST Updated On
date_range 22 April 2022 5:42 AM ISTകാര്‍ഷിക വളര്‍ച്ചക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം -മുഖ്യമന്ത്രി
text_fieldsbookmark_border
ചേര്‍ത്തല: കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചക്ക് വിപുലമായ ആസൂത്രണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി വകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സര്‍ക്കാറിന്‍റെ ആഹ്വാനം സ്വീകരിച്ച് ആയിരക്കണക്കിനാളുകള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ തയാറായി. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷരഹിത ഭക്ഷണം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അധ്യക്ഷത വഹിച്ച കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. കൃഷി ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കാന്‍ പദ്ധതി ഉപകരിക്കുമെന്ന് തൈ വിതരണം ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോൽപാദന കമീഷണറുമായ ഇഷിത റോയ് പദ്ധതി വിശദീകരിച്ചു. എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സൻ ഷേര്‍ളി ഭാര്‍ഗവന്‍, കൃഷി വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗര്‍ പാഷ തുടങ്ങിയവര്‍ പങ്കെടുത്തു. APG KRISHI ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ തൈ വിതരണം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story