Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശപ്പുരഹിത കാലടി

വിശപ്പുരഹിത കാലടി

text_fields
bookmark_border
വിശപ്പുരഹിത കാലടി
cancel
കാലടി: കാലടി മര്‍ച്ചന്റ്​സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ യൂത്ത് വിങ്ങിന്റെയും കാലടി ടൗണ്‍ ജുമാമസ്ജിദിന്റെയും സഹകരണത്തോടെ പദ്ധതിക്ക്​ തുടക്കമായി. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വി.പി. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഗിഫ്റ്റ് കൂപ്പണ്‍ വിതരണോദ്ഘാടനം കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, വനിത വിങ്​ പ്രസിഡന്റ് റൂബി ഡേവിസിനുനല്‍കി നിര്‍വഹിച്ചു. ആഴ്ചയില്‍ ആറ് ദിവസം ഉച്ചക്ക്​ 12 മുതല്‍ രണ്ടുവരെയാണ് ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്. ടൗണ്‍ ജുമാമസ്ജിദിന്റെ പാര്‍ക്കിങ്​ ഏരിയയിലാണ് പൊതികള്‍ വിതരണം ചെയ്യുന്നത്. യൂത്ത് വിങ്​ പ്രസിഡന്റ് ടി.പി. സാദിഖ്, കാലടി ടൗണ്‍ ജുമാമസ്ജിദ് ഇമാം അബ്ബാസ് അല്‍ അസനി, ടൗണ്‍ വാര്‍ഡ് മെംബര്‍ പി.ബി. സജീവ്, എഫ്രേം പാറക്ക, ടി.ആര്‍. മുരളി, ബൈജു സെബാസ്റ്റ്യന്‍, എം.ജെ. സന്തോഷ്, ടി.എ. റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: മര്‍ച്ചന്റ്​സ് അസോസിയേഷന്‍ യൂത്ത് വിങ്ങിന്റെയും കാലടി ടൗണ്‍ ജുമാമസ്ജിദിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story