Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജല അതോറിറ്റിയുടെ പുതിയ...

ജല അതോറിറ്റിയുടെ പുതിയ പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി

text_fields
bookmark_border
ജല അതോറിറ്റിയുടെ പുതിയ പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി
cancel
പറവൂർ: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് വടക്കേക്കര, ചിറ്റാറ്റുകര പ്രദേശങ്ങളിലേക്കുള്ള ശുദ്ധജലം വിതരണത്തിനായി . മുനിസിപ്പൽ ടൗൺഹാളിന് പിന്നിലെ റോഡിലൂടെ വൃന്ദാവൻ ബസ് സ്റ്റോപ് വഴി പറവൂർ പാലത്തിന്​ സമീപത്ത് വരെയാണ് പൈപ്പ് ഇടുക. ഈ പൈപ്പ് പുഴയുടെ അടിയിലൂടെ സ്ഥാപിച്ച പൈപ്പുമായി ബന്ധിപ്പിക്കും. വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപത്തെ കെ.ഐ. മാത്യു റോഡിലാണ് പണി ആരംഭിച്ചത്. റോഡിലെ ഗതാഗതം മാത്രമേ നിലവിൽ നിരോധിച്ചിട്ടുള്ളു. 400 എം.എം ഡി.ഐ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. 40 വർഷം പഴക്കമുള്ള 400 എം.എം പ്രമോ പൈപ്പാണ് നിലവിലുള്ളത്. ഇത് അടിക്കടി പൊട്ടുന്നതിനാൽ ഇരു പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജലവിതരണം മുടങ്ങുന്നത് പതിവാണ്. പുതിയ പൈപ്പ് ഇടണമെന്ന വർഷങ്ങളായ ആവശ്യത്തിനാണ് നടപടിയായത്. ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽനിന്ന്​ മുനിസിപ്പൽ ടൗൺഹാൾ വരെ നേരത്തേ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. പടം EA PVR shudha jala vitharanam 2 ജല അതോറിറ്റിയുടെ പുതിയ പൈപ്പുകൾ വൃന്ദാവൻ റോഡിൽ സ്ഥാപിക്കുന്നതിനുള്ള പണി നടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story