Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുനിരത്തിൽ വൻതോതിൽ...

പൊതുനിരത്തിൽ വൻതോതിൽ ശൗചാലയ മാലിന്യം തള്ളി

text_fields
bookmark_border
പൊതുനിരത്തിൽ വൻതോതിൽ ശൗചാലയ മാലിന്യം തള്ളി
cancel
പള്ളുരുത്തി: ഇടക്കൊച്ചി . ഇടക്കൊച്ചി അക്വിനാസ് കോളജിനു മുൻവശത്തായാണ് ലോഡ് കണക്കിന് മാലിന്യം തള്ളിയത്. ഇത്​ റോഡിലേക്കും സമീപത്തെ കാനകളിലേക്കും ഒഴുകുന്നതിനാൽ മൂക്ക് പൊത്താതെ ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. മാലിന്യം സമീപത്തെ വെള്ളക്കെട്ടില്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. സമീപത്തെ റോഡിലേക്കും ഒഴുകി നീങ്ങിയിട്ടുണ്ട്. കക്കൂസ് മാലിന്യം ശേഖരിക്കുന്ന ഒട്ടേറെ ടാങ്കർ ലോറികൾ പകൽ ഈ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നുണ്ട്. രാത്രി ടാങ്കർ ലോറികളിൽ ശേഖരിക്കുന്ന മാലിന്യം കാനകളിലേക്ക് നിക്ഷേപിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് പൊതുനിരത്തിൽ ശൗചാലയമാലിന്യം തള്ളിയിരിക്കുന്നത്. കൗ​ൺ​സി​ല​ർ ജീജ ടെൻസൺ ന​ൽ​കി​യ പ​രാ​തി​യെ ​തു​ട​ർ​ന്ന് പള്ളുരുത്തി പൊലീ​സ് സ്ഥലത്തെത്തി. ഇവിടെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ന​ഗ​ര​സഭ ആരോഗ്യ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിത്രം - ഇടക്കൊച്ചി അക്വിനാസ് കോളജിനു മുൻവശത്തായി ശൗചാലയ മാലിന്യം തള്ളിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story