Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:47 AM IST Updated On
date_range 20 April 2022 5:47 AM ISTമൊബൈൽ മോഷ്ടാക്കൾ പിടിയിൽ
text_fieldsbookmark_border
മട്ടാഞ്ചേരി: മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. പള്ളുരുത്തി ചെറുകാട്ടുപറമ്പ് വീട്ടിൽ സജിത്ത് കുമാർ (18), തോപ്പുംപടി പടത്തറ വീട്ടിൽ അബ്ദുള്ള ഹമീദ് (21)എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി കൂവപ്പാടത്ത് താമസിക്കുന്ന ബസൺ എന്നയാളുടെ വീട്ടിൽ തിങ്കളാഴ്ച വീട്ടുടമസ്ഥനെ അന്വേഷിച്ച് എത്തിയ പ്രതികൾ വീട്ടുടമയെ തള്ളിയിടുകയും തുടർന്ന് ബസണിൻെറ ബന്ധുവിൻെറ മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. മട്ടാഞ്ചേരി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story