Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡെങ്കിപ്പനി, എലിപ്പനി ...

ഡെങ്കിപ്പനി, എലിപ്പനി നിയന്ത്രിക്കാനായെന്ന്​​ ജില്ല അവലോകന യോഗം

text_fields
bookmark_border
കൊച്ചി: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും കോവിഡിതര രോഗങ്ങള്‍ തടയുന്നതിലും ആരോഗ്യ പ്രവർത്തകർ മികച്ച നേട്ടം കൈവരിച്ചതായി ആരോഗ്യ കേരളം ജില്ല അവലോകന യോഗം. മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങള്‍ ഇല്ലാതാക്കുന്നതിലും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നതിലും ആരോഗ്യ വകുപ്പ് മികച്ച പ്രവർത്തനങ്ങൾ നടത്തിയതായി യോഗം വിലയിരുത്തി. കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള ഹൃദ്യം പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ 59 കുട്ടികള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. 57 പേരുടെ വൈകല്യങ്ങള്‍ കണ്ടെത്തി തുടര്‍ ചികിത്സയും ഉറപ്പാക്കി. മാതൃ-ശിശു ചികിത്സ വിഭാഗങ്ങളില്‍ യഥാസമയം ചികിത്സയും ഇടപെടലും നടത്താനും സാധിച്ചു. ആശ പ്രവര്‍ത്തകരുടെ സേവനവും കോവിഡ്, കോവിഡാനന്തര കാലത്ത് ആരോഗ്യ മേഖലക്ക്​ മുതല്‍ക്കൂട്ടായി. 2375 ആശ പ്രവര്‍ത്തകരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 17 പേര്‍ ആദിവാസി വിഭാഗക്കാരാണ്. ഒമ്പത് മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാരും ജില്ലയിലുണ്ട്. കലക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. വി. ജയശ്രീ, അഡീഷനല്‍ ഡി.എം.ഒ ഡോ. ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോജക്ട് ഓഫിസര്‍ ഡോ. സജിത്ത് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story