Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:41 AM IST Updated On
date_range 20 April 2022 5:41 AM ISTവൈവിധ്യ കാഴ്ചകളുമായി സഹകരണ എക്സ്പോ
text_fieldsbookmark_border
കൊച്ചി: വൈവിധ്യം കൊണ്ടും വ്യത്യസ്ത കാഴ്ചകൾ കൊണ്ടും വേറിട്ടനുഭവമാകുന്നു സഹകരണ എക്സ്പോ. സഹകരണ മേഖലയിൽ ഒരുമയുടെ സന്ദേശം ലക്ഷ്യമിട്ട് ആരംഭിച്ച 'എക്സ്പോ 2022' കാണാൻ നൂറ് കണക്കിനാളുകളാണ് മറൈൻ ഡ്രൈവിൽ എത്തുന്നത്. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുന്നു. സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികൾ, നടത്തിവരുന്ന ജനകീയ പ്രവർത്തനങ്ങൾ എന്നിവയുടെ വിപുലമായ പരിചയപ്പെടുത്തൽ കൂടിയാണ് എക്സ്പോ. 60,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന പവിലിയനിൽ 210 സ്റ്റാളുകളാണുള്ളത്. രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. ഡിസ്കൗണ്ട് നിരക്കിൽ സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാനും അവസരം ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നുമുള്ള 340 ജൈവ ഉൽപന്നങ്ങൾക്കൊപ്പം ആധുനിക സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുതകുന്ന സ്റ്റാളുകളുമുണ്ട്. കേരള ബാങ്ക്, ഊരാളുങ്കൽ ലേബർ സൊസൈറ്റി, മിൽമ, മത്സ്യഫെഡ്, റെയ്ഡ്കോ, റബ്കോ, കൺസ്യൂമർ ഫെഡ്, കേരള ഫെഡ് എന്നിവക്ക് പുറമെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഉൽപാദക സഹകരണ സ്ഥാപനങ്ങൾ, യുവജന വനിത സഹകരണ സംഘങ്ങൾ എന്നിവരും മേളയിലുണ്ട്. 8000 ചതുരശ്ര അടിയിൽ ഒരുക്കിയ ഫുഡ് കോർട്ടിൽ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. 25ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story