Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:41 AM IST Updated On
date_range 20 April 2022 5:41 AM ISTപൊലീസും കർദിനാൾ ആലഞ്ചേരിയും ആരാധന സ്വാതന്ത്ര്യം നിഷേധിച്ചെന്ന് ആരോപണം
text_fieldsbookmark_border
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കർദിനാൾ ആലഞ്ചേരിയുടെ ഗുണ്ടകൾ പൊലീസ് സഹായത്തോടെ വിശ്വാസികൾക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിച്ചെന്ന് അൽമായ മുന്നേറ്റത്തിന്‍റെ ആരോപണം. കുർബാന അർപ്പിക്കുന്നതിൽനിന്ന് വൈദികരെ തടഞ്ഞുവെച്ചെന്നും അവർ വാർത്തക്കുറിപ്പിൽ പറഞ്ഞു. രാവിലെ കുർബാനക്ക് തയാറാകാൻ എത്തിയ കപ്യാരെ പള്ളി തുറക്കാനോ കുർബാനക്കുള്ള മണി അടിക്കാനോ കർദിനാൾ ആലഞ്ചേരിയുടെ ഗുണ്ടകൾ അനുവദിച്ചില്ല. പൊലീസും അവർക്ക് ആവശ്യമുള്ള സഹായം ചെയ്തുകൊടുത്തു. വിശ്വാസികൾ കുർബാനക്ക് എത്തിയെങ്കിലും ആരെയും പള്ളിയിൽ കയറ്റിയില്ല. വിശ്വാസികൾ സംയമനം പാലിച്ചതിനാൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിതന്നെ ഈ വിഷയങ്ങളും പൊലീസിന്റെ പക്ഷപാതപരമായ നിലപാടും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, ചീഫ് സെക്രട്ടറി, കലക്ടർ, സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് ഇ-മെയിൽ വഴി വികാരി പരാതി അയച്ചെങ്കിലും ഒരുനടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് അവർ പറഞ്ഞു. ഇടവക സമൂഹം ഒറ്റക്കെട്ടായി ഇടവക സമിതിയുടെ യോഗം ചേരും. ശേഷം ഇടവക വിശ്വാസികളുടെ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും എറണാകുളം അതിരൂപത അൽമായ മുന്നേറ്റം കൺവീനർ ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ അറിയിച്ചു. കർദിനാൾ ആലഞ്ചേരിയുടെ പിടിവാശിമൂലം എറണാകുളം ബസിലിക്ക ഇടവകയിലെ 2500 കുടുംബത്തിന് കുർബാന നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ കർദിനാളും എറണാകുളം അതിരൂപതയിൽ സിനഡ് കുർബാന അർപ്പിക്കുന്ന അഞ്ച് വൈദികരും പ്രതിഷേധം നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story