Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:41 AM IST Updated On
date_range 20 April 2022 5:41 AM ISTസെന്‍റ് മേരീസ് ബസിലിക്കയിലെ പൊലീസ് നടപടി അപലപനീയം- അതിരൂപത സംരക്ഷണ സമിതി
text_fieldsbookmark_border
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ പള്ളിയായ സെന്‍റ് മേരീസ് ബസിലിക്കയിലെ ആരാധനക്ക് തടസ്സം സൃഷ്ടിച്ചവരെ മാറ്റാന്‍ എത്തിയ പൊലീസ് വിശ്വാസികളോട് അനീതി കാണിച്ചുവെന്ന് അതിരൂപത സംരക്ഷണ സമിതി യോഗം. 18ന് വൈകീട്ട് ആറിന് കുര്‍ബാന ചൊല്ലാന്‍ വന്ന വൈദികനെ ഒരു കൂട്ടം ഗുണ്ടകള്‍ തടസ്സപ്പെടുത്തുകയും പിന്നീട് അവര്‍ പള്ളിയുടെ വാതിലില്‍ കട്ടില്‍ കൊണ്ടുവന്നിട്ട് സമരം ആരംഭിക്കുകയും ചെയ്തു. ഇതിന് പൊലീസ് കൂട്ടുനില്‍ക്കുകയായിരുന്നു. ആരാധന സ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട പൊലീസ് ബസിലിക്ക വികാരി മോണ്‍. ആന്‍റണി നരികുളത്തെ മിണ്ടാന്‍ അനുവദിക്കുകയോ അദ്ദേഹം ആവശ്യപ്പെട്ട സംരക്ഷണം നൽകുകയോ ചെയ്തില്ല. സഭയുടെ നിയമമനുസരിച്ച് ഇടവക പള്ളിയുടെ പൂര്‍ണ ഉത്തരവാദിത്തം അവിടത്തെ വികാരിക്കാണ്. അവിടെ ക്രമസമാധാനം പ്രശ്നം വന്നാല്‍ പൊലീസിനെ അറിയിക്കാനും ഇടപെടുത്താനും അദ്ദേഹത്തിന് അധികാരമുണ്ട്. പക്ഷേ, ബസിലിക്കയിലെത്തിയ പൊലീസ്ഉദ്യോഗസ്ഥന് കാനോനികമായി നിയമസാധുതയില്ലാത്തതും ആര്‍ച്ബിഷപ് ആന്‍റണി കരിയിലിനെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പു വെപ്പിച്ചതുമായ സര്‍ക്കുലറിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. 2500 ഓളം ഇടവക കുടുംബങ്ങളുള്ള ബസിലിക്കയിലെ ആരാധനക്ക് തടസ്സം നിൽക്കുന്നത് കേവലം 15 പേരാണ്. അവരെ പള്ളിയങ്കണത്തില്‍നിന്ന് മാറ്റി വിശ്വാസികള്‍ക്ക് തടസ്സം കൂടാതെ ആരാധന നടത്താനുള്ള സത്വര നടപടികള്‍ പൊലീസും സര്‍ക്കാറും കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story