Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:40 AM IST Updated On
date_range 20 April 2022 5:40 AM ISTഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം നാളെ മുതൽ
text_fieldsbookmark_border
അങ്കമാലി: വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അങ്കമാലിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാവിലെ 10ന് സി.എസ്.എ ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് അങ്കമാലി ബാങ്ക് കവലയിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ 25,000 പേർ പങ്കെടുക്കും. പൊതുസമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെയാണ് പതാക-കൊടിമര-ദീപശിഖ ജാഥകൾ ആരംഭിക്കുക. കെ.കെ. ഷിബു ചെയർമാനും സചിൻ ഐ. കുര്യാക്കോസ് ജനറൽ കൺവീനറും ബിബിൻ വർഗീസ് ട്രഷററുമായി 501 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ജില്ല സെക്രട്ടേറിയറ്റ് അംഗം ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി സചിൻ ഐ. കുര്യാക്കോസ്, പ്രസിഡൻറ് റോജിസ് മുണ്ടപ്ലാക്കൽ, കെ.പി. റെജിഷ്, പി.യു. ജോമോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story