Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:36 AM IST Updated On
date_range 20 April 2022 5:36 AM ISTസാക്ഷരത പ്രഖ്യാപന ദിനാചരണം
text_fieldsbookmark_border
പല്ലാരിമംഗലം: പല്ലാരിമംഗലത്ത് സാക്ഷരത പ്രഖ്യാപന ദിനം ആചരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ദിനാചരണം വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ കെ.എം. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സീനത്ത് മൈതീൻ, വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, ഷാജിമോൾ റഫീഖ്, എ.എ. രമണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ സ്വാഗതവും സാക്ഷരത പ്രേരക് എം.പി. സുഫൈറ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story