Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:36 AM IST Updated On
date_range 20 April 2022 5:36 AM ISTവധഭീഷണി പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന്
text_fieldsbookmark_border
കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് അന്വേഷിക്കുന്നില്ലെന്ന് മലയാറ്റൂർ സ്വദേശി ഓമന സെൻ. മലയാറ്റൂർ കുരിശടി അടിവാരത്ത് 12 വർഷമായി അടിച്ചുവാരി സേവനം ചെയ്യുകയാണ്. കഴിഞ്ഞ ആറിന് രാവിലെ 11ന് പ്രാർഥിക്കുമ്പോഴാണ് തൊമ്മച്ചൻ എന്നയാൾ തലക്ക് അടിച്ചത്. തുടർന്ന് വധഭീഷണി മുഴക്കി. കാലടി പൊലീസ് സ്റ്റേഷനിൽ ഏഴിന് പരാതി നൽകി. പൊലീസ് അന്വേഷിക്കാത്തതിനാൽ പെരുമ്പാവൂർ ഡിവൈ.എസ്.പിക്കും തുടർന്ന് എറണാകുളം ഐ.ജിക്കും ആലുവ വനിത സെല്ലിലും പരാതി നൽകിയെങ്കിലും അന്വേഷണം നടത്തിയില്ലെന്ന് അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story