Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:35 AM IST Updated On
date_range 20 April 2022 5:35 AM ISTവിഷു ദിനത്തിൽ ആക്രമണം നടത്തിയ മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
കോതമംഗലം: വിഷു ദിനത്തിലെ ആക്രമണം നടത്തിയ മൂന്നുപേർ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജില്‍ സാനു (21) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ മദ്യലഹരിയിൽ കൂവപ്പാറ സ്വദേശികളായ കൂവപ്പറമ്പിൽ വീട്ടിൽ അനിൽകുമാർ, അരുൺകുമാർ, പ്രദീപ് എന്നിവരെ കത്തികൊണ്ട് കുത്തിയും കല്ലുകൊണ്ടിടിച്ചും പരിക്കേല്‍പ്പിച്ച് സ്വർണാഭരണം കവർച്ച ചെയ്തശേഷം കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവരില്‍ ബേസില്‍, ബോണി എന്നിവര്‍ മുമ്പ് പല കേസുകളിലും പ്രതികളായവരാണ്. ഇൻസ്‌പെക്ടർ കെ.എം. മഹേഷ്‌കുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ പി.വി. ജോർജ്, എ.എസ്.ഐ മാരായ അജികുമാർ, അനിൽ കുമാർ, അജിമോൻ സി.പി.ഒ മാരായ ജോളി, സുബാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. EM KMGM 2 Arest അടിപിടി കേസിൽ അറസ്റ്റിലായവർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story