Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 12:18 AM GMT Updated On
date_range 19 April 2022 12:18 AM GMTമാഞ്ഞാലി ഖാദി പ്രൊഡക്ഷൻ യൂനിറ്റ് ജില്ല ഓഫിസർ സന്ദർശിച്ചു
text_fieldsbookmark_border
കരുമാല്ലൂർ: മാഞ്ഞാലി ഖാദി പ്രൊഡക്ഷൻ യൂനിറ്റ് ജില്ല ഖാദി വികസന ഓഫിസർ അസിത സന്ദർശിച്ചു. കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവിന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിൽ ഖാദി ബോർഡ് സെക്രട്ടറി അടിയന്തരമായി ഇടപെടുകയായിരുന്നു. നാല് പതിറ്റാണ്ടായി കരുമാല്ലൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ മാഞ്ഞാലി കുന്നുംപുറത്ത് നിലകൊള്ളുന്ന യൂനിറ്റ് ഇപ്പോൾ ഏറക്കുറെ പ്രവർത്തനം നിലച്ച നിലയിലാണ്. എൺപതുകളിൽ നൂറോളം സ്ത്രീകൾ ഇവിടെ ജോലി ചെയ്തുവന്നിരുന്നു. ഇപ്പോൾ ഇരുപതോളം പേർ മാത്രമാണുള്ളത്. പരിസരം മുഴുവൻ കാടുകയറി വൃത്തിഹീനമായി കിടക്കുകയാണ്. മൂന്ന് കെട്ടിടത്തിലായി നൂൽനൂൽപും ഡയിംങ്ങും ഉൾപ്പെടെ എല്ലാ സൗകര്യവുണ്ട്. എന്നാൽ, ഇവയൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ബോർഡ് സെക്രട്ടറി അടുത്താഴ്ച സ്ഥലം സന്ദർശിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പടം EA PVR manjiliyile khadi 2 മാഞ്ഞാലി കുന്നുംപുറത്ത് നിലകൊള്ളുന്ന ഖാദി പ്രൊഡക്ഷൻ യൂനിറ്റ് ജില്ല വികസന ഓഫിസർ അസിത സന്ദർശിക്കുന്നു
Next Story