Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:46 AM IST Updated On
date_range 19 April 2022 5:46 AM ISTവെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന് പരാതി നൽകി വെള്ളക്കെട്ടിന് പരിഹാരം :
text_fieldsbookmark_border
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി മനുഷ്യവകാശ കമീഷനെ സമീപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത വേനൽ മഴയിൽ പശ്ചിമകൊച്ചിയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. രാമേശ്വരം-കൽവത്തി കനാലിൽ പലയിടത്തും കാടുകയറി ചളി നിറഞ്ഞുകിടക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുകയാണ്. മട്ടാഞ്ചേരി മേഖലയിൽ കാനകളുടെ ശുചീകരണം മുടങ്ങിയതും വെള്ളക്കെട്ടിന് കാരണമായി. നൂറിലധികം വീടുകളിൽ വേനൽ മഴയിൽ വെള്ളം കയറിയതായി പരാതിയിൽ പറയുന്നു. കാനകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story