Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രസൗകര്യത്തിന്​...

യാത്രസൗകര്യത്തിന്​ നിൽപ് സമരം നടത്തി

text_fields
bookmark_border
യാത്രസൗകര്യത്തിന്​ നിൽപ് സമരം നടത്തി
cancel
പള്ളുരുത്തി: പെരുമ്പടപ്പ് ചെമ്പുംകണ്ടം ഡ്രീം ലൈൻ റോഡി‍ൻെറ പുനരുദ്ധാരണത്തിന്​ ഫണ്ട് അനുവദിച്ച് വർഷങ്ങളായിട്ടും നിർമാണപ്രവർത്തനം നടക്കാത്തതുമൂലം പ്രദേശവാസികൾ ദുരിതത്തിൽ. തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കുക, യാത്രസൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രദേശത്തെ സബർമതി റെസിഡന്‍റ്​സ് അസോസിയേഷൻ നേതൃത്വത്തിൽ പെരുമ്പടപ്പ് റോഡിൽ നിൽപ് സമരം നടത്തി. എഡ്രാക് പള്ളുരുത്തി മേഖല പ്രസിഡന്‍റ്​ ഐ.പി. രവി ഉദ്ഘാടനം ചെയ്തു. റെസിഡന്‍റ്​സ് അസോസിയേഷൻ പ്രസിഡന്‍റ്​ പി.ആർ. അജാമളൻ അധ്യക്ഷത വഹിച്ചു. ബീന ശ്രീജിത്ത്, ജോൺസൺ മനക്കൽ, മേർഫി ആന്‍റണി, ജോർജ് കുളക്കര, എഡിസൺ പെരേര എന്നിവർ സംസാരിച്ചു. ചിത്രം: പെരുമ്പടപ്പ് ചെമ്പുംകണ്ടം ഡ്രീം ലൈൻ റോഡി‍ൻെറ പുനരുദ്ധാരണം ആവശ്യപ്പെട്ട്​ പ്രദേശവാസികൾ നടത്തിയ നിൽപ് സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story