Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:40 AM IST Updated On
date_range 19 April 2022 5:40 AM ISTകെ.എസ്.ആർ.ടി.സിക്കും സ്വകാര്യ ചില്ലറ വിൽപന നിരക്ക്: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി എണ്ണക്കമ്പനികൾ
text_fieldsbookmark_border
കൊച്ചി: സ്വകാര്യ ചില്ലറ വിൽപനക്കാരിൽനിന്ന് ഈടാക്കുന്ന തുകക്കുതന്നെ കെ.എസ്.ആർ.ടി.സിക്കും എണ്ണക്കമ്പനികൾ ഹൈസ്പീഡ് ഡീസൽ നൽകണമെന്ന സിംഗിൾബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളുടെ അപ്പീൽ ഹരജി. വൻകിട ഡീസൽ ഉപഭോക്താവാണെന്ന് വിലയിരുത്തി ഡീസലിന് കൂടിയ നിരക്ക് ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബി.പി.സി.എൽ എന്നിവ വെവ്വേറെയാണ് ഹരജി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച ഇവ ഡിവിഷൻബെഞ്ച് പരിഗണിച്ചേക്കും. ഡീസലിന് പൊതുമേഖല സ്ഥാപനത്തിൽനിന്ന് കൂടിയ വില ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നതടക്കം വാദങ്ങൾ പരിഗണിച്ചായിരുന്നു സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്. ന്യായവിലയ്ക്ക് ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്ക് ബാധ്യതയുണ്ടെന്നും ഏതു കരാറിന്റെ പേരിലായാലും ഉയർന്ന വില ഈടാക്കുന്നത് പ്രഥമദൃഷ്‌ട്യാ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു നിരീക്ഷണം. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് അപ്പീലിൽ പറയുന്നു. ഇതേയാവശ്യം ഉന്നയിച്ച് കെ.എസ്.ആർ.ടി.സി നേരത്തേ നൽകിയ ഹരജി നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി തള്ളിയതാണ്. ആർബിട്രേഷനിലൂടെ പരിഹരിക്കേണ്ട വിഷയമാണിത്. ഡീസൽ വിലയിനത്തിൽ വൻ കുടിശ്ശിക കെ.എസ്.ആർ.ടി.സി നൽകാനുണ്ടെന്നും അപ്പീലിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story