Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:37 AM IST Updated On
date_range 19 April 2022 5:37 AM ISTഓട്ടത്തിനിടെ ബസിെൻറ ടയറുകൾ പൊട്ടി; വിനോദസഞ്ചാരിക്ക് പരിക്ക്
text_fieldsbookmark_border
ഓട്ടത്തിനിടെ ബസിൻെറ ടയറുകൾ പൊട്ടി; വിനോദസഞ്ചാരിക്ക് പരിക്ക് കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൻെറ ഇരുടയറും പൊട്ടി പ്ലാറ്റ്ഫോം തകർന്ന് മുകളിലേക്ക് തകിട് തെറിച്ച് വിനോദസഞ്ചാരിക്ക് പരിക്ക്. ഹൈദരാബാദ് സ്വദേശി ഹേമന്ദ് എ. കൗളയുടെ (24) കാലിന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച 11.30ഓടെ മൂന്നാർ-ആലുവ റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിൽനിന്ന് നിറയെ യാത്രക്കാരുമായി കോതമംഗലത്തേക്കുള്ള യാത്രയിൽ ഊന്നുകൽ പൊലീസ് സ്റ്റേഷനുസമീപം വളവോടുകൂടിയ ഇറക്കത്തിലാണ് ബസിൻെറ പിൻഭാഗത്തെ ഇരുടയറും പൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാരും യാത്രക്കാരും ഭയന്നു. ഭാഗ്യംകൊണ്ട് വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ ഹേമന്ദ് കൗളയെ ഊന്നുകൽ സിറ്റി ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സക്ക് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story