Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:36 AM IST Updated On
date_range 19 April 2022 5:36 AM ISTറിക്രൂട്ട്മെന്റ് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
കൊച്ചി: അനുമതിയില്ലാതെ വിദേശജോലി വാഗ്ദാനം ചെയ്ത് ഇന്‍റർവ്യൂ നടത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ ജിദ്ദ, മക്ക, മദീന എയർപോർട്ടിൽ ഹജ്ജിനെത്തുന്നവരെ സഹായിക്കാൻ യുവാക്കളെ ആവശ്യപ്പെട്ട് വാട്സ്ആപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പനമ്പിള്ളി നഗറിലെത്തിയിരുന്നു. വിദേശ റിക്രൂട്ട്മെന്റ് നടത്താനുള്ള അനുമതിപത്രം ഇയാളുടെ കൈയിലില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മാഞ്ഞാലി സ്വദേശി ഷംസുദ്ദീനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ഉദ്യോഗാർഥികളിൽനിന്ന് റിക്രൂട്ട്മെന്റിൻെറ പേരിൽ പണം പിരിച്ചതായി കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story