Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശപ്പുരഹിത കാലടി...

വിശപ്പുരഹിത കാലടി പദ്ധതിക്ക്​ തുടക്കമാകുന്നു

text_fields
bookmark_border
കാലടി: മര്‍ച്ചന്‍റ്​സ് അസോസിയേഷൻ നേതൃത്വത്തില്‍ അസോസിയേഷന്‍ യൂത്ത് വിങ്ങി‍ൻെറയും കാലടി ടൗണ്‍ ജുമാമസ്ജിദി‍ൻെറയും സഹകരണത്തോടെ 'വിശപ്പുരഹിത കാലടി' പദ്ധതി നടപ്പാക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ്​ വി.പി. തങ്കച്ചന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 11ന് റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ്​ എം.പി. ആന്‍റണി, യൂത്ത് വിങ്​ പ്രസിഡന്‍റ്​ ടി.പി. സാദിഖ്, ടൗണ്‍ ജുമാമസ്ജിദ് ഇമാം അബ്ബാസ് അല്‍ അസനി, ടൗണ്‍ വാര്‍ഡ് അംഗം പി.ബി. സജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. ആഴ്ചയില്‍ ആറുദിവസം ഉച്ചക്ക്​ 12 മുതല്‍ രണ്ടുവരെയാണ് ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്. ടൗണ്‍ ജുമാമസ്ജിദി‍ൻെറ പാര്‍ക്കിങ്​ ഏരിയയിൽവെച്ചാണ്​ പൊതികള്‍ വിതരണം ചെയ്യുന്നത്. എഫ്രേം പാറക്ക, കെ.പി. ജോര്‍ജ്, എം.ജെ. സന്തോഷ്, ടി.എ. റസാഖ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Next Story