Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 12:05 AM GMT Updated On
date_range 19 April 2022 12:05 AM GMTമോദി ഭരണത്തിൽ യുക്തിചിന്തയും ശാസ്ത്രബോധവും അസ്തമിച്ചു -കാനം
text_fieldsbookmark_border
ആലപ്പുഴ: മോദി ഭരണത്തിൽ വിദ്യാഭ്യാസ രംഗത്തെ യുക്തിചിന്തയും ശാസ്ത്രബോധവും അസ്തമിച്ചെന്നും ആശയ സംവാദത്തിന്റെ വേദികളായിരുന്ന സർവകലാശാലകളെ ഹിന്ദുത്വവാദം അടിച്ചേൽപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആഗോളവത്കരണ കാലത്ത് ക്ഷേമരാഷ്‌ട്ര സങ്കൽപം മാറ്റിവെച്ച് കേന്ദ്ര സർക്കാർ മതരാഷ്‌ട്ര സങ്കൽപമാണ് പിന്തുടരുന്നത്. പാർലമെന്റും നിയമസഭയും ഇനി എത്രനാൾ തുടരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കാനം പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ ടി.ജെ. ആഞ്ചലോസ് സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്‌മായിൽ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ. അനിൽ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ, എൻ. ശ്രീകുമാർ, ഡോ. സി. ഉദയകല, പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. നാദിറ ബഹ്റിൻ രക്തസാക്ഷി പ്രമേയവും ആർ.എസ്. രാഹുൽരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജെ. അരുൺബാബു റിപ്പോർട്ട് അവതരിപ്പിച്ചു. അസ്‌ലം ഷാ നന്ദി പറഞ്ഞു. പി. കബീർ, ബിബിൻ എബ്രഹാം, സി.കെ. ബിജിത്ത് ലാൽ, അമൽ അശോകൻ, പ്രിജി ശശിധരൻ, ചിന്നു ചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. APG AISF CONFERANCE എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
Next Story