Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിലപാടിൽ ഉറച്ച്...

നിലപാടിൽ ഉറച്ച് എ.ഐ.സി.സിക്ക്​​ കെ.വി. തോമസിന്‍റെ മറുപടി

text_fields
bookmark_border
കൊച്ചി: സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച്​ നടന്ന സെമിനാറിൽ പ​ങ്കെടുത്തതിൽ എ.ഐ.സി.സിക്ക്​ വിശദീകരണം നൽകി കെ.വി. തോമസ്​. പരിപാടിയിൽ പ​ങ്കെടുത്തതിൽ തെറ്റ്​ കാണുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിന്നാണ്​ മറുപടിയെന്നാണ്​ സൂചന. എ.ഐ.സി.സിക്ക്​ മുന്നിൽ നേരിട്ട്​ ഹാജരായി മറുപടി നൽകാൻ അവസരം നൽകണമെന്നും അദ്ദേഹം ഇ-മെയിൽ മുഖേന നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടതായി അറിയുന്നു. പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറില്‍ പങ്കെടുത്തതിന്​ എ.കെ. ആന്റണി അധ്യക്ഷനായ എ.ഐ.സി.സി അച്ചടക്ക സമിതിയാണ്​ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്​. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നും നിർദേശിച്ചിരുന്നു​. ഇതിന്​ നൽകിയ മറുപടിയിലാണ്​ കെ.വി. തോമസ്​ നിലപാടിൽ ഉറച്ചുനിൽക്കുന്നത്​. രേഖാമൂലം മറുപടി തിങ്കളാഴ്ച അയക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്​​. സി.പി.എം വേദിയിൽ ആദ്യമായി പ​ങ്കെടുക്കുന്ന കോൺഗ്രസ്​ നേതാവല്ല താനെന്ന്​ കത്തിൽ സൂചിപ്പിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കാണേണ്ടതില്ലെന്നും മറുപടിയിലുണ്ടെന്നറിയുന്നു. താൻ ഇതുവരെ വിശദീകരിച്ച കാര്യങ്ങളെല്ലാം തന്നെയാണ്​ കത്തിലുള്ളതെന്ന്​ അദ്ദേഹം പറയുന്നു. അതിനിടെ തിങ്കളാഴ്ച​ നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ യോഗത്തിലേക്ക്​ കെ.വി. തോമസിനെ​ ക്ഷണിച്ചിട്ടില്ല. കെ.വി. തോമസിന്റെ മറുപടി ലഭിച്ചശേഷം തുടർകാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ്​ കാരണംകാണിക്കൽ നോട്ടീസ്​ അയച്ച സമയത്ത്​ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചത്​.
Show Full Article
Next Story