Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവംശീയ ആക്രമണത്തിനെതിരെ...

വംശീയ ആക്രമണത്തിനെതിരെ പ്രതിഷേധ ജാഥ

text_fields
bookmark_border
വംശീയ ആക്രമണത്തിനെതിരെ പ്രതിഷേധ ജാഥ
cancel
മട്ടാഞ്ചേരി: രാമനവമി ആഘോഷങ്ങളുടെ മറവിൽ മുസ്​ലിംവിരുദ്ധ വംശീയ ആക്രമണം നടത്തുന്ന ആർ.എസ്.എസ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. മട്ടാഞ്ചേരി ഇരുമ്പിച്ചി കവലയിൽനിന്ന്​ ആരംഭിച്ച ജാഥ ഫോർട്ട്​കൊച്ചി കുന്നുംപുറത്ത് സമാപിച്ചു. മണ്ഡലം പ്രസിഡൻറ് കെ.എം. ആഷിഖ്, ഇ.എ. അലി, അലിബാവ എന്നിവർ നേതൃത്വം നൽകി. പള്ളുരുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥ തങ്ങൾ നഗറിൽനിന്ന്​ തുടങ്ങി കച്ചേരിപ്പടിയിൽ അവസാനിച്ചു. വിവിധ യൂനിറ്റുകളുടെ ഭാരവാഹികളായ ഹാറൂൺ, സിയാദ്, വി.എം.എ. ജലീൽ, ഈസ, ഖലീൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Next Story