Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൊബൈൽ ഫോൺ മോഷ്ടിച്ചയാൾ...

മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
കളമശ്ശേരി: മാളിലെ ഐസ്ക്രീം പാർലറിൽനിന്ന്​ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പാറയിൽ വീട്ടിൽ ഷാനവാസിനെയാണ്​​ (49) കളമശ്ശേരി പൊലീസ് അറസ്റ്റ്​ ചെയ്തത്. ഫെബ്രുവരി 19ന് ലുലു മാളിലെ മെറി ബോയ് ഐസ്ക്രീം പാർലറിലെ ടീം ലീഡറായ ഹാഷിമിന്‍റെ 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും കടയുടെ മുന്നിലെത്തിയ ഷാനവാസിനെ ജീവനക്കാർ തിരിച്ചറിഞ്ഞു. പഴയ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ ആളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൊബൈൽ ഫോൺ വീട്ടിൽനിന്ന് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Next Story