Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:45 AM IST Updated On
date_range 17 April 2022 5:45 AM ISTതെരുവിൽ കഴിയുന്നവരെ സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട് -പ്രഫ.എം.കെ. സാനു
text_fieldsbookmark_border
കൊച്ചി: തെരുവിൽ കഴിയുന്നവരും മനുഷ്യരാണെന്നും അവരെ സംരക്ഷിക്കാനുള്ള കടമയും ബാധ്യതയും സമൂഹത്തിനുണ്ടെന്നും പ്രഫ. എം.കെ. സാനു. നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും അഗതികൾക്കും വിഷുദിനത്തിൽ സദ്യയും പുതുവസ്ത്രവും കൈനീട്ടവും നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്‌സ് ഫൗണ്ടേഷൻ ദിവസേന നൽകി വരുന്ന സൗജന്യ ഉച്ചഭക്ഷണത്തിനെത്തുന്നവരും തെരുവിൽ കഴിയുന്നവരുമടക്കം ഇരുനൂറോളം പേർ വിഷുസദ്യയിൽ പങ്കെടുക്കാനെത്തി. സദ്യക്കെത്തിയവർക്കെല്ലാം പുതുവസ്ത്രങ്ങളും വിഷുക്കൈനീട്ടവും നൽകി. ഫെയ്സ് പ്രസിഡന്റ് ടി.ആർ. ദേവൻ അധ്യക്ഷത വഹിച്ചു. എറണാകുളം മെഡിക്കൽ സെന്റർ സി.എം.ഡി ഡോ. ടി.വി. രവി മുഖ്യാതിഥിയായിരുന്നു. ഡോ. ടി.വി. ഗീത വിഷുക്കൈനീട്ടവും പുതുവസ്ത്രങ്ങളും നൽകി. ഫെയ്‌സ് സെക്രട്ടറി സുഭാഷ് ആർ. മേനോൻ, വൈസ് പ്രസിഡന്റ് ഡോ. ടി. വിനയകുമാർ, ട്രസ്റ്റിമാരായ ആർ. ഗിരീഷ്, യു.എസ്. കുട്ടി, രത്നമ്മ വിജയൻ, പി.സി. സാമുവൽ, രാജേഷ് തില്ലങ്കേരി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ക്യാപ്ഷൻ: ഫെയ്‌സ് ഫൗണ്ടേഷൻ നേതൃത്വത്തിൽ വിഷുദിനത്തിൽ നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും അഗതികൾക്കും പ്രഫ. എം.കെ. സാനു ഭക്ഷണം വിളമ്പുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story