Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:43 AM IST Updated On
date_range 17 April 2022 5:43 AM IST'വിഷുത്തൈനീട്ടം' സംഘടിപ്പിച്ചു
text_fieldsbookmark_border
കൊച്ചി: മാത അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അമൃത യുവധർമധാരയുടെ (അയുദ്ധ്) നേതൃത്വത്തിൽ വിഷുദിനത്തിൽ വൃക്ഷത്തൈകൾ കൈനീട്ടമായി നൽകി. ഇടപ്പള്ളി കുന്നുംപുറം മാത അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗായകൻ എം.ജി. ശ്രീകുമാർ 'വിഷുത്തൈനീട്ടം' പരിപാടി ഉദ്ഘാടനം ചെയ്തു. 650ലധികം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണനെ ആദരിച്ചു. സ്വാമി പൂർണാമൃതാനന്ദ പുരി, സ്വാമി അനഘാമൃതാനന്ദ പുരി, ലേഖ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story