Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ സംഗമം...

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
പറവൂർ: ആർ.എസ്.എസിന്റെ മുസ്‌ലിം വംശഹത്യ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ പറവൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ്, സുധീർ അത്താണി, സംജാദ് ബഷീർ എന്നിവർ സംസാരിച്ചു. സി.പി.എം ധർണ നടത്തി പറവൂർ: പുത്തൻവേലിക്കര തുരുത്തിപ്പുറം സഹകരണ ബാങ്കിലെ അഴിമതിയിൽ പ്രസിഡൻറ് പി.വി. ലാജുവിനും കൂട്ടുനിന്ന സെക്രട്ടറിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പുത്തൻവേലിക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. പി.ആർ. സത്യൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി.എസ്. ഷൈല, ഏരിയ കമ്മിറ്റി അംഗം പി.ഒ. സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി എം.എം. കരുണാകരൻ, പഞ്ചായത്ത് പ്രസിഡൻറ് റോസി ജോഷി, സി.എസ്. ലാൻസൺ, കെ.എസ്. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story