Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണക്കൻകടവ് റഗുലേറ്റർ...

കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്​ജിന്റെ ഷട്ടർ പ്രവർത്തിപ്പിക്കുന്നില്ല; കാർഷിക മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം

text_fields
bookmark_border
കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്​ജിന്റെ ഷട്ടർ പ്രവർത്തിപ്പിക്കുന്നില്ല;  കാർഷിക മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം
cancel
പറവൂർ: കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്​ജിന്റെ ഷട്ടർ കാർഷിക മേഖലയിൽ നാശനഷ്ടങ്ങൾക്ക്​ കാരണമാകുന്നു. പുഴയിലെ വെള്ളത്തിന്റെ അളവ് കൂടുന്നതനുസരിച്ച് ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ഇതുമൂലം പുഴയുടെ ഇരുകരയിലും വെള്ളം കയറി കൃഷിനാശം പതിവാണ്​. പുത്തൻവേലിക്കര പഞ്ചായത്തിൽ കണക്കൻകടവിലാണ് ജലസേചന വകുപ്പ് റഗുലേറ്റർ കം ബ്രിഡ്​ജിന്റെ ഷട്ടറുകളുള്ളത്. കാലാവസ്ഥ പഠന കേന്ദ്രത്തിന്റെ നിർദേശമനുസരിച്ച് സർക്കാർ മുന്നറിയിപ്പ്​ നൽകിയിട്ടും ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കാത്തതാണ് കൃഷി നാശത്തിന് കാരണം. ഒരാഴ്ചയിലധികമായി പുഴയുടെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. രണ്ടടിയിലധികം വെള്ളം ഉയർന്നിട്ടുണ്ട്. പാറക്കടവ്, കുന്നുകര, കുഴൂർ, പുത്തൻവേലിക്കര എന്നീ പഞ്ചായത്തുകളിലാണ് കൃഷി നാശം കൂടുതൽ. വിളവെടുക്കാറായ വാഴയും പച്ചക്കറിയുമാണ് കൂടുതലായും വെള്ളം കെട്ടി നശിക്കുന്നത്. കൃഷിയിടങ്ങളിലെ അശാസ്ത്രീയ നിർമാണവും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ്​ കൃഷി നാശത്തിന്​ കാരണം. റഗുലേറ്റർ കം ബ്രിഡ്​ജിന്റെ ഷട്ടർ കൃത്യമായി പ്രവർത്തിപ്പിക്കാതെ ഉണ്ടാവുന്ന നാശത്തിന് ഇറിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കർഷകരുടെ നഷ്ടം പരിഹരിക്കാൻ ഉദ്യോഗസ്ഥരിൽനിന്ന്​ ആവശ്യമായ തുക ഈടാക്കണമെന്നും പരിസ്ഥിതി പ്രവർത്തകൻ എം.പി. ഷാജൻ ആവശ്യപ്പെട്ടു. പടം EA PVR kanakkankadavu 4 പുത്തൻവേലിക്കരയിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന ഏത്തവാഴത്തോട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story