Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:37 AM IST Updated On
date_range 17 April 2022 5:37 AM ISTഅധികാരികളുടെ ഒത്താശയോടെ അനധികൃത മണ്ണ് ഖനനം
text_fieldsbookmark_border
കോതമംഗലം: ഇരമല്ലൂർ വില്ലേജിൽ അഞ്ചുസെന്‍റ് ഭൂമിയിലേക്ക് ലഭിച്ച പെർമിച്ച് ഉപയോഗിച്ച് 30 സെന്‍റ് സ്ഥലത്ത് 30 അടി താഴ്ചയിൽ മണ്ണ് ഖനനം നടത്തി. ഇരമല്ലൂർ മുസ്ലിം പള്ളിക്ക് സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് മണ്ണ് ഖനനം നടന്നത്. ഈ മണ്ണ് നിരവധി പ്രദേശങ്ങൾ നികത്താനാണ് ഉപയോഗിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഒത്താശയോടെയാണ് ഇരമല്ലൂർ വില്ലേജിൽ വ്യാപകമായി മണ്ണ് ഖനനമെന്ന ആരോപണം ശക്തമാണ്. കുന്നുകൾ ഇടിക്കുന്നതും ഖനനവും കുടിവെള്ളക്ഷാമത്തിനും മണ്ണിടിച്ചിലിനും വഴിവെക്കുമെന്നതിനാൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് മണ്ണ് മാഫിയകളെ ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. EM KMGM 1 Mannu ഇരമല്ലൂരിൽ മണ്ണ് കടത്തിയ പ്രദേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
