Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖുർആൻ സമ്മേളനവും...

ഖുർആൻ സമ്മേളനവും ഇഫ്​താർ സംഗമവും

text_fields
bookmark_border
ഖുർആൻ സമ്മേളനവും ഇഫ്​താർ സംഗമവും
cancel
പള്ളിക്കര: ജമാഅത്തെ ഇസ്​ലാമി കുന്നത്തുനാട് ഏരിയ നേതൃത്വത്തില്‍ ഖുര്‍ആന്‍ സമ്മേളനവും ഇഫ്താര്‍ സംഗമവും നടത്തി. ജെ.ആന്‍ഡ് ആര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ഐ. സുബൈര്‍ അധ്യക്ഷതവഹിച്ചു. ഷക്കീര്‍ മുഹമ്മദ് നദ്​വി ഖുര്‍ആന്‍ ക്ലാസ് നടത്തി. എം.പി. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ ജില്ല പ്രസിഡന്റ് രിസ്​വാന്‍ പെരിങ്ങാല, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷാക്കിര്‍ സി. മുഹമ്മദ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ് പി.എ. ഷിയാസ്, ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം കണ്‍വീനര്‍ റഹീമ മുഹമ്മദ്, ജി.ഐ.ഒ ഏരിയ പ്രസിഡന്‍റ് അസ്‌ന കെ. അമീന്‍ എന്നിവര്‍ സംസാരിച്ചു. പടം. ജമാഅത്തെ ഇസ്​ലാമി കുന്നത്തുനാട് ഏരിയ ഖുര്‍ആന്‍ സമ്മേളനം ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു (em palli 1)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story