Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 12:07 AM GMT Updated On
date_range 17 April 2022 12:07 AM GMTപല്ലാരിമംഗലം പഞ്ചായത്തിൽ ഓപറേഷൻ വാഹിനിക്ക് തുടക്കം
text_fieldsbookmark_border
പല്ലാരിമംഗലം: കാലവർഷം എത്തുംമുമ്പേ തോടുകളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന എക്കൽ, പ്ലാസ്റ്റിക് മാലിന്യം, ചപ്പുചവറുകൾ എന്നിവ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന ഓപറേഷൻ വാഹിനിക്ക് പല്ലാരിമംഗലം പഞ്ചായത്ത് 12ാം വാർഡിൽ തുടക്കം കുറിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് നടപ്പാക്കുന്നത്. 12ാം വാർഡിൽ ചെമ്പഴ തോട്ടിൽ വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി ജോയന്‍റ് കൺവീനർ എൽദോസ് ലോമി അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഓവർസിയർ ലിജുനു അഷറഫ്, തൊഴിലുറപ്പ് മേറ്റ് ഷാജിത സാദിഖ്, ആശ വർക്കർ മേരി ഏലിയാസ്, കെ.എസ്. ഷെഫിൻ, കെ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Next Story