Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTകാട്ടാന ആക്രമണത്തിൽ കാർഷികവിളകൾ നശിച്ചു
text_fieldsbookmark_border
കോതമംഗലം: വടാട്ടുപാറയിൽ ശനിയാഴ്ച പുലർച്ച വീണ്ടും കാട്ടാന ആക്രമണം. കാർഷിക വിളകൾ നശിപ്പിച്ചു. വടാട്ടുപാറ റോക്ക് ജങ്ഷനിൽ വാഴക്കുളം ചാക്കോച്ചന്റെ പുരയിടത്തിനോട് ചേർന്ന കൃഷിയിടത്തിലെ വിളകളാണ് കാട്ടാന നശിപ്പിച്ചത്. അരയേക്കറോളം കൃഷിയിടത്തിലെ വാഴ, കപ്പ, ചേന തുടങ്ങിയവയാണ് വെളുപ്പിനെത്തിയ കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടമായി ആനകൾ ഈ ഭാഗത്ത് എത്തിയിരുന്നെങ്കിലും ഒറ്റക്കുവന്ന കാട്ടാനയാണ് കൃഷികൾ നശിപ്പിച്ചത്. വന്യമൃഗശല്യത്തിന് എത്രയുംവേഗം പരിഹാരം കാണണമെന്ന് ചാക്കോച്ചൻ ആവശ്യപ്പെട്ടു. EM KMGM 6 Ana കാട്ടാന നശിപ്പിച്ച കൃഷിയിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
