Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 12:16 AM GMT Updated On
date_range 15 April 2022 12:16 AM GMTആന്ധ്രയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ആറ് തൊഴിലാളികൾ മരിച്ചു
text_fieldsbookmark_border
അമരാവതി: ആന്ധ്രപ്രദേശിൽ പുതുതായി രൂപവത്കരിച്ച ഏലൂരു ജില്ലയിലെ അക്കിറെഢിഗുഡെം ഗ്രാമത്തിൽ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ ജില്ല കലക്ടർ വി. പ്രസന്ന വെങ്കടേശ് ഫാക്ടറി പൂട്ടാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. മാരകമായ രാസപദാർഥങ്ങൾ കാരണമാണോ അതോ റിയാക്ടറിലെ അതിസമ്മർദമാണോ അപകടത്തിനു കാരണമെന്ന് വിശദമായി അന്വേഷിക്കുമെന്ന് കലക്ടർ പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറിയും തുടർ നടപടികൾക്കായി ജില്ല കലക്ടർക്ക് നിർദേശം നൽകി.
Next Story