Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:46 AM IST Updated On
date_range 15 April 2022 5:46 AM ISTജൈന സമൂഹം മഹാവീർ ജയന്തി ആഘോഷിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: ജൈനമത സ്ഥാപകൻ വർധമാന മഹാവീരന്‍റെ 2620ാം ജയന്തിയാഘോഷം ഭക്തിനിർഭരമായി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും ആഘോഷങ്ങൾ ആചാരവിധിയിൽ പരിമിതമായിരുന്നു. വ്യാഴാഴ്ച രാവിലെ ആറിന് പൂജയോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് മഹാവീർ പ്രതിഷ്ഠയുമായി ജൈനസമൂഹം നഗരപ്രദക്ഷിണം നടത്തി. കുട്ടികളും സ്ത്രീകളുമുൾപ്പെടെ സമുദായാംഗങ്ങൾ ആചാരപരമായ വസ്ത്രങ്ങളണിഞ്ഞാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. പ്രസാദവിതരണം, പൊതുജനങ്ങൾക്ക് സംഭാരവിതരണം, പ്രഭാഷണം, മഹാവീറിന്‍റെ ജനനവേളയിലെ പ്രതീകങ്ങളെ എഴുന്നള്ളിച്ച് സ്വപ്നോത്സവം, മധുരപലഹാര വിതരണം എന്നിവ നടന്നു. രാത്രി ഭജനയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. ചടങ്ങുകൾക്ക് ക്ഷേത്രസമിതി പ്രസിഡന്‍റ് കിഷോർ ശ്യാംജി, സെക്രട്ടറി നിതിൻ ജവേരി, പ്രവീൺ ഷാ, ഹരീഷ് മേത്ത, മുകേഷ് ഷാ, ധർമേഷ് നാഗഡ, അങ്കിത് മമ്മായ എന്നിവർ നേതൃത്വം നൽകി. ചിത്രം. വർധമാന മഹാവീർ ജയന്തി ദിനത്തിൽ കൊച്ചിയിൽ നടന്ന ജൈന സമൂഹത്തിന്‍റെ ഘോഷയാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
