Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോ റോ സർവിസ്...

റോ റോ സർവിസ് കാര്യക്ഷമമാക്കാൻ ഉപരോധസമരം

text_fields
bookmark_border
ഫോർട്ട്​കൊച്ചി: കഴിഞ്ഞ രണ്ടരമാസമായി ഭാഗികമായി നിലച്ച ഫോർട്ട്‌കൊച്ചി-വൈപ്പിൻ റോ റോ സർവിസ് പൂർവസ്ഥിതിയിൽ പുനരാരംഭിച്ച് ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്​ ആർ.എസ്.പി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോ റോ സർവിസ് ഉപരോധിച്ചു. ഫോർട്ട്​കൊച്ചി ജെട്ടിയിൽ ഉപരോധസമരം ജില്ല എക്സിക്യൂട്ടിവ് അംഗം പി.ടി. സുരേഷ്​ ബാബു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ജി.പി. ശിവൻ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മട്ടാഞ്ചേരി, പി.എച്ച്. സാദിഖ്​, ജിനീഷ് ജോൺസൺ, എം.ടി. ആന്റണി, നെക്സ്റ്റർ ജോൺ, കെ.എം. മുൻസീർ എന്നിവർ സംസാരിച്ചു. ചിത്രം: ആർ.എസ്.പി പ്രവർത്തകർ റോ റോ സർവിസ് ഉപരോധിച്ച് സമരം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story