Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:45 AM IST Updated On
date_range 15 April 2022 5:45 AM ISTഭക്ഷ്യവകുപ്പിലെ ക്രമക്കേട്: സപ്ലൈകോ ഓഫിസിനുമുന്നിൽ നിൽപ്സമരം
text_fieldsbookmark_border
മട്ടാഞ്ചേരി: ഭക്ഷ്യവകുപ്പിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പിയുടെ നേതൃത്വത്തിൽ കരുവേലിപ്പടി കല്ല് ഗോഡൗണിനുമുന്നിൽ നിൽപ് സമരം നടത്തി. സപ്ലൈകോ ഗോഡൗണിൽ നടന്ന പരിശോധനയിൽ ഇരുന്നൂറോളം പെട്ടി ഭക്ഷ്യ എണ്ണ കാണാതായതായി റിപ്പോർട്ട് ഉണ്ടായിരുന്നു. സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു നിൽപ് സമരം. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൻ സുനിത ഡിക്സൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.ബി. ജബ്ബാർ അധ്യക്ഷത വഹിച്ചു. എച്ച്. നാസർ, അൻവർ എന്നിവർ സംസാരിച്ചു. ചിത്രം: ഭക്ഷ്യവകുപ്പിലെ ക്രമക്കേടിനെതിരെ നടന്ന നിൽപ് സമരം നഗരസഭ സമിതി ചെയർപേഴ്സൻ സുനിത ഡിക്സൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story