Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:45 AM IST Updated On
date_range 15 April 2022 5:45 AM ISTഅംബേദ്കർ ജയന്തി ആഘോഷം
text_fieldsbookmark_border
മട്ടാഞ്ചേരി: മൈത്രി സോഷ്യൽ ഗ്രൂപ്പിന്‍റെയും നാഷനൽ ഓപൺ ഫോറം കൊച്ചി മേഖലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. അഡ്വ.ഹനീസ് മനക്കൽ, അഡ്വ. സാജൻ മണ്ണാളി എന്നിവർ ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി പഠനക്ലാസ് നടത്തി. മൈത്രി സോഷ്യൽ ഗ്രൂപ് ചെയർമാൻ ദീപക്ക് പൂജാര അധ്യക്ഷത വഹിച്ചു. ജി.പി. ശിവൻ, കെ.ബി. ജബ്ബാർ, മീന ആന്റണി, ജാസ്മിൻ റഫീക്ക് ജോളി പൂജാര, കെ.ജെ. ജിനീഷ്, രാമ പടിയാർ, സി.എ. ജേക്കബ് എന്നിവർ സംസാരിച്ചു. ഫോർട്ട്കൊച്ചി വണ്ണാർ സംഘത്തിന്‍റെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ദിനാഘോഷവും പ്രതിമ അനാഛാദനവും നടത്തി. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ രാജമാണിക്യം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസ്, പ്രിയ പ്രശാന്ത് എന്നിവർ സംസാരിച്ചു. പി.വി. രേഖ സ്വാഗതവും സി. പ്രതാപ് നന്ദിയും പറഞ്ഞു. എ. സമ്പത്ത്, സ്വാതി ചന്ദ്രമോഹൻ, ഡോ. ധർമരാജ്, ഡോ. രേഖ പാർത്ഥസാരഥി, ഡോ. എം. ജയശ്രീ, ഡോ. ധനലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചിത്രം: കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ രാജമാണിക്യം അംബേദ്കർ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
