Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാക്കളെ വധിക്കാൻ...

യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel
ആലങ്ങാട്: കരിങ്ങാംതുരുത്ത് ജങ്​ഷനിൽ . വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീജിത്ത് (21), എരമല്ലൂർ അരയത്ത് നികർത്ത് വീട്ടിൽ, ചിറയം കൂനമ്മാവ് റേഷൻകടക്ക് സമീപം താമസിക്കുന്ന വൈശാഖ് (29) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് സ്വദേശികളായ അഖിൽ, സേവ്യർ, പ്രവീൺ എന്നിവർക്കാണ് മർദനമേറ്റത്. പ്രതികൾ കരിങ്ങാംതുരുത്ത് ജങ്​ഷനിൽ ബൈക്ക് നിർത്തിയിട്ട് മാർഗതടസ്സം സൃഷ്ടിച്ചത് ഇവർ ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നായിരുന്നു മർദനം. ആലുവ ഡിവൈ.എസ്​.പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ബിനാനിപുരം ഇൻസ്​പെക്ടർ വി.ആർ. സുനിലും സബ് ഇൻസ്​പെക്ടർ ടി.കെ. സുധീറും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ എ.എസ്.ഐമാരായ പി.ജി. ഹരി, അനിൽകുമാർ, സതീശൻ സിവിൽ പൊലീസ് ഓഫിസർ ഹരീഷ് എന്നിവരും ഉണ്ടായിരുന്നു. പടം EA PVR arrest 4 യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ശ്രീജിത്ത് (21)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story