Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്:...

കുസാറ്റ്: ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഡി.ആർ.ഡി.ഒ പിന്തുണ

text_fields
bookmark_border
കുസാറ്റ്: ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഡി.ആർ.ഡി.ഒ പിന്തുണ
cancel
കളമശ്ശേരി: പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും യുവസംരംഭങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന്​ ഡിഫന്‍സ് റിസര്‍ച് ആൻഡ്​ ഡെവലപ്‌മെന്‍റ്​ ഓര്‍ഗനൈസേഷന്‍ (ഡി.ആർ.ഡി.ഒ) ചെയര്‍മാനും ഡിഫന്‍സ് ആര്‍ ആൻഡ്​ ഡി സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്​ഡി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഡി.ആർ.ഡി.ഒയുമായി ചേര്‍ന്ന് നടത്തുന്ന എം.ടെക് ഡിഫന്‍സ് ടെക്‌നോളജി കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം. ടെക് ഡിഫന്‍സ് ടെക്‌നോളജി കോഴ്‌സിലെ രണ്ടാം വര്‍ഷ വിദ്യാർഥികളുടെ പ്രോജക്ട് സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഡി.ആർ.ഡി.ഒയുടെ ബന്ധപ്പെട്ട ലബോറട്ടറികള്‍ ഉപയോഗിക്കാമെന്നും ആറുമാസത്തിനുള്ളില്‍ വിദ്യാർഥികള്‍ക്ക് പ്രതിരോധമേഖലയില്‍നിന്ന്​ കാമ്പസ് പ്ലേസ്‌മെന്റിനുള്ള സംവിധാനം ഒരുക്കാമെന്നും 10 കോടി വരെയുള്ള ഗവേഷണ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കാന്‍ ഡി.ആർ.ഡി.ഒ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.സി ഡോ. കെ.എന്‍. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് ഡി.ആർ.ഡി.ഒ ചെയര്‍മാന് ഉപഹാരം സമ്മാനിച്ചു. പ്രോ-വി.സി ഡോ. പി.ജി. ശങ്കരന്‍, എൻ.പി.ഒ.എല്‍ ഡയറക്ടര്‍ എസ്. വിജയന്‍ പിള്ള, ഇലക്​ട്രോണിക്‌സ് വകുപ്പ് മേധാവി ഡോ. എം.എച്ച്. സുപ്രിയ, അസിസ്റ്റന്‍റ്​ പ്രഫസര്‍ ഡോ. തൃപ്തി എസ്. വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ER KALA 4 CUSAT കുസാറ്റ് ഡി.ആര്‍.ഡി.ഒയുമായി ചേര്‍ന്ന് നടത്തുന്ന എം.ടെക് ഡിഫന്‍സ് ടെക്‌നോളജി കോഴ്‌സിന്റെ ഉദ്ഘാടനം ഡോ. ജി. സതീഷ് റെഡ്​ഡി നിർവഹിക്കുന്നു
Show Full Article
Next Story