Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:36 AM IST Updated On
date_range 15 April 2022 5:36 AM ISTനെല്ലിക്കുഴിയിൽ ലൈഫ് സമുച്ചയം; പ്രാരംഭനടപടി തുടങ്ങി
text_fieldsbookmark_border
-പ്രവാസി വ്യവസായി സമീര്‍ പൂക്കുഴി പഞ്ചായത്തിന് സൗജന്യമായി നല്‍കിയത് 46 സെന്റ് സ്ഥലം കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനിന്റെ ഭാഗമായി ലൈഫ് ഭവനപദ്ധതിയില്‍ ഉൾപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ പ്രാരംഭനടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ലൈഫ് മിഷന് സി.ഇ.ഒ പി.ബി. നൂഹ് സ്ഥലം സന്ദര്‍ശിച്ചു. പ്രവാസി വ്യവസായി സമീര്‍ പൂക്കൂഴി ഗ്രാമപഞ്ചായത്തിന് സൗജന്യമായി നല്കിയ 46 സെന്റിലാണ് ഭവനസമുച്ചയം ഒരുക്കുന്നത്. ഈ സമുച്ചയം പൂര്‍ത്തിയാകുന്നതോടെ 44 കുടുംബങ്ങള്‍ക്ക് കിടപ്പാടമാകും. ആന്റണി ജോണ്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, വൈസ് പ്രസിഡന്റ് ശോഭ വിനയന്, സ്ഥിരം സമിതി ചെയര്മാന്മാരായ എന്‍.ബി. ജമാല്‍, എം.എം. അലി, മൃദുല ജനാർദനന് തുടങ്ങിയവരും സി.ഇ.ഒയോടൊപ്പം ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story