Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:35 AM IST Updated On
date_range 15 April 2022 5:35 AM ISTപോത്താനിക്കാട് -ചാത്തമറ്റം റോഡരികിലെ കെട്ടുകൾ തകർന്നത് അപകട ഭീഷണി
text_fieldsbookmark_border
കോതമംഗലം: പോത്താനിക്കാട് -ചാത്തമറ്റം റോഡിലെ സൈഡ് കെട്ടുകൾ തകർന്നത് അപകട ഭീഷണിയാകുന്നു. ആനത്തുഴി അൽഫോൻസ നഗറിനുസമീപമാണ് പൊതുമരാമത്ത് റോഡ് അപകട സ്ഥിതിയിലായത്. ഈ ഭാഗത്ത് റോഡിന്റെ 60 മീറ്റർ ദൂരത്തോളം സംരക്ഷണ ഭിത്തി തകർന്ന് അപകട നിലയിലാണ്. ഏതു സമയത്തും ഇടിഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ആണെങ്കിലും വശങ്ങളിലെ സംരക്ഷണഭിത്തികൾ സമീപവാസികളുടെതാണ്. വേനൽ മഴ ശക്തമായതോടെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയും ഉണ്ട്. ഇത് അപകട ഭീഷണി കൂട്ടുന്നു. അതിനിടയിൽ കുറച്ചുദിവസം മുമ്പ് വാഹനങ്ങൾ കയറി ഇതിലൂടെയുള്ള കുടിവെള്ള വിതരണ പൈപ്പും പൊട്ടി. കക്കടാശ്ശേരി -കാളിയാർ റോഡിന്‍റെ നവീകരണത്തിന്‍റെ ഭാഗമായി ആയങ്കരയിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഈ റോഡിലൂടെ തിരിച്ച് വിട്ടിരിക്കുകയാണിപ്പോൾ. വലിയ ഭാരവാഹനങ്ങളും ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇപ്പോൾ കടന്നുപോകുന്നത്. എട്ട് മീറ്റർ വീതിയുള്ള പി.ഡബ്ല്യു.ഡി റോഡിന് ഈ ഭാഗത്ത് അഞ്ച് മീറ്റർ പോലും വീതിയില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. EM KMG M 5 Road ചാത്തമറ്റം റോഡരികിലെ കെട്ടുകൾ തകർന്ന നിലയിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story