Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 12:21 AM GMT Updated On
date_range 14 April 2022 12:21 AM GMTഎസ്.ഐയെ മര്‍ദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി കല്ലമ്പുരക്കല്‍ വീട്ടില്‍ ജീമോന്‍ ഷംസുദ്ദീന്‍, ഇയാളുടെ സഹപ്രവര്‍ത്തകന്‍ ഡോണ്‍ എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്. എളമക്കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ എം.എ. ഫൈസലിനാണ് മര്‍ദനമേറ്റത്. ഇടപ്പള്ളി മണിമല റോഡില്‍ ചൊവ്വാഴ്ച രാത്രി 10.20നാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. യുവാവിനെ മര്‍ദിച്ചതിന് ഇരുവര്‍ക്കുമെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ജീമോനും ഡോണും ഉപയോഗിച്ചിരുന്ന കാര്‍ മണിമല റോഡിരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഈ കാറില്‍ കളമശ്ശേരി സ്വദേശിയായ ഷാറൂഖ് ചാരിനിന്നതിനെച്ചൊല്ലി വാക്തര്‍ക്കവും അടിപിടിയുമുണ്ടായി. വിവരമറിഞ്ഞ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് എളമക്കര പൊലീസിനെ വിവരമറിയിക്കുകയും എസ്.ഐ ഫൈസലും സംഘവും ഇവിടേക്ക് എത്തുകയുമായിരുന്നു. പൊലീസ് ജീപ്പില്‍ കയറ്റാനുള്ള ശ്രമത്തിനിടെയാണ് എസ്.ഐക്ക് മര്‍ദനമേറ്റത്. യൂനിഫോമില്‍ കുത്തിപ്പിടിക്കുകയും നെയിംപ്ലേറ്റ് പറിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇവരെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഷാറൂഖിന്‍റെ മൂക്കിനും കവിളിലും പരിക്കുണ്ട്. എസ്.ഐക്കൊപ്പം ഇയാളും ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളെ മര്‍ദിച്ചതിനാണ് ഒരു കേസ്. ജീമോനെതിരെ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Next Story