Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമനവമി ദിനത്തിലെ...

രാമനവമി ദിനത്തിലെ സംഘ്​പരിവാർ ആക്രമണം ഞെട്ടിപ്പിക്കുന്നത്​ -പിണറായി

text_fields
bookmark_border
കൊച്ചി: രാജ്യത്ത്​ രാമനവമി ആഘോഷങ്ങൾ വർഗീയ സംഘർഷത്തിനും മറ്റ്​ മതവിഭാഗക്കാരെ ആക്രമിക്കാനുമുള്ള അവസരമാക്കി സംഘ്​പരിവാർ ബോധപൂർവം മാറ്റുന്നുവെന്നത്​ ഞെട്ടിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മധ്യപ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലും ബംഗാളിലും ഝാർഖണ്ഡിലും ഇത്തരം ആക്രമണങ്ങൾ നടക്കുന്നു. മതനിരപേക്ഷത ഗൗരവമായി കാണുന്ന ആരിലും ഇത്​ ഞെട്ടലുളവാക്കും. അരക്ഷിത ബോധത്തിലേക്ക്​ ജനത്തെ ഇങ്ങനെ തള്ളിവിടരുത്​. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ലക്ഷോപലക്ഷം പേർ ഉത്​കണ്​ഠയിലാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്​.ഐ ജില്ല കമ്മിറ്റി ഓഫിസ്​ ഉദ്​ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പി രാജ്യം ഭരിക്കുമ്പോഴാണ്​ അവർക്ക്​ നേതൃത്വം നൽകുന്ന ആർ.എസ്​.എസ്​ വർഗീയ ആക്രമണങ്ങൾ വളർത്തുന്നത്​. ഭരണാധികാരികൾ ആക്രമണങ്ങൾക്ക്​ മൗനത്തിലൂടെ പിന്തുണ നൽകുകയാണ്​. പ്രധാനമന്ത്രിക്ക്​ അടക്കം ഇത്തരം സംഭവങ്ങൾ അപലപിക്കാൻ കഴിയുന്നില്ല. അവരെല്ലാം സംഘ്​പരിവാറിന്‍റെ അജണ്ടക്ക്​ ഒപ്പമാണ്​. രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്​. ഈ സന്ദർഭത്തിൽ മതനിരപേക്ഷതയുടെ സംരക്ഷണത്തിന്​ കരുത്തോടെയുള്ള ഇടപെടൽ ഡി.വൈ.എഫ്​.ഐ നടത്തണമെന്നും അ​ദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്​.ഐ ജില്ല പ്രസിഡന്‍റ്​ ഡോ. പ്രിൻസി കുര്യാക്കോസ്​ അധ്യക്ഷത വഹിച്ചു. റെഡ്​ കെയർ സെന്‍റർ മന്ത്രി പി. രാജീവും ഭഗത്​ സിങ്​ സ്റ്റഡി സെന്‍റർ ആൻഡ്​​ ലൈബ്രറി മന്ത്രി പി.എ. മുഹമ്മദ്​ റിയാസും സോഷ്യൽ മീഡിയ സെന്‍റർ എം. സ്വരാജും എ.പി. സ്മാരക ഹാൾ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനനും ഉദ്​ഘാടനം ചെയ്തു. എ.പി. വർക്കിയുടെ ചിത്രം എസ്​. ശർമ അനാച്ഛാദനം ചെയ്തു. മേയർ എം. അനിൽകുമാർ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, പി.വി. ശ്രീനിജിൻ എം.എൽ.എ, കെ. ചന്ദ്രൻപിള്ള, ഡി.വൈ.എഫ്​.ഐ സംസ്ഥാന പ്രസിഡന്‍റ്​ എസ്​. സതീഷ്​, ജില്ല സെക്രട്ടറി അഡ്വ. എ.എ. അൻഷാദ്, സി.എൻ. ദിനേശ്​ മണി, ഗോപി കോട്ടമുറിക്കൽ, ​ജോൺ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story