Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:46 AM IST Updated On
date_range 14 April 2022 5:46 AM ISTമാതൃ-ശിശു പരിചരണ വിഭാഗം ആരംഭിച്ചു
text_fieldsbookmark_border
അങ്കമാലി: താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കിയ മാതൃ-ശിശു പരിചരണ വിഭാഗം, ലേബര്‍ റൂം, ഓപറേഷന്‍ തിയറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയുടെയും വിവിധ ജനപ്രതിനിധികളുടെ വികസനഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ റെജി മാത്യു, ജോസ് തെറ്റയില്‍, പി.ജെ. ജോയി, റീത്ത പോള്‍, ഡോ. സജിത്ത്, സാജു നെടുങ്ങാടന്‍, ബാസ്റ്റിന്‍ ഡി. പാറക്കല്‍, ലില്ലി ജോയി, ലിസി പോളി, റോസിലി തോമസ്, ബെന്നി മൂഞ്ഞേലി, ടി.വൈ. ഏലിയാസ്, എ.വി. രഘു, ഡോ. കെ.ബി. ബിന്ദു, ലില്ലി ജോണി, എന്‍.ഐ. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 03 HOSPITAL അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച മാതൃ-ശിശു പരിചരണ വിഭാഗം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
