Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:37 AM IST Updated On
date_range 14 April 2022 5:37 AM ISTമാലിന്യസംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരസഭയിലെ ഒമ്പതാം വാർഡ് മാലിന്യമുക്തമാക്കാൻ നടപടിയുമായി വാർഡ് കൗൺസിലർ. ബയോഗ്യാസ് പ്ലാന്റും ബയോ കമ്പോസ്റ്ററും സബ്സിഡി തുകപോലും ഈടാക്കാതെ സ്വന്തം കൈയിൽനിന്ന് പണം മുടക്കി വാങ്ങിയാണ് വാർഡിലെ കുടുംബങ്ങൾക്ക് കൗൺസിലർ പി.എം. അബ്ദുൽ സലാം നൽകിയത്. കൗൺസിലർ എന്ന നിലയിലെ ശമ്പളമാണ് ഇതിന് നൽകിയത്. നഗരമധ്യത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന വാർഡിൽ നൂറ്റമ്പതിലധികം കുടുംബങ്ങളാണ് തിങ്ങി താമസിക്കുന്നത്. രണ്ടും മൂന്നും സെന്റ് സ്ഥലത്താണ് മിക്കവീടുകളും ഉള്ളത്. ഇവർക്ക് മാലിന്യം സംസ്കരിക്കാൻ സൗകര്യമില്ല. ഇതു മുന്നിൽക്കണ്ടാണ് എല്ലാ കുടുംബങ്ങൾക്കും മാലിന്യസംസ്കരണ സംവിധാനങ്ങൾ നൽകിയത്. ചിത്രം. ബയോ കമ്പോസ്റ്റർ വിതരണം ആരോഗ്യ സ്ഥിരം സമിതി ചെയർമാൻകൂടിയായ വാർഡ് കൗൺസിലർ കെ.എം. അബ്ദുൽ സലാം വിതരണം ചെയ്യുന്നു Em Mvpa 3 West
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
