Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:37 AM IST Updated On
date_range 14 April 2022 5:37 AM ISTകാട്ടാന പോത്തിനെ ചവിട്ടികൊന്നു
text_fieldsbookmark_border
കോതമംഗലം: വടാട്ടുപാറ പനഞ്ചോട്ടിൽ കാട്ടാന പോത്തിനെ ചവിട്ടിക്കൊന്നു. തുമ്പ നിരപ്പേൽ ജോസിന്റെ പോത്തിനെയാണ് ചൊവ്വാഴ്ച പുലർച്ച രണ്ടോടെ കാട്ടാന ചവിട്ടിക്കൊന്നത്. വീടിന് സമീപത്ത് കെട്ടിയിട്ടിരുന്ന ഒരുവയസ്സുള്ള പോത്തിനെയാണ് കൊന്നത്. പോത്തിന്‍റെ അലർച്ചകേട്ട് വീട്ടുകാർ ഉണർന്നുനോക്കിയപ്പോഴാണ് പോത്തിനെ ആക്രമിക്കുന്നത് കണ്ടത്. വീട്ടുകാർ ബഹളംവെച്ചെങ്കിലും ആന പിന്തിരിയാൻ തയാറായില്ല. അരമണിക്കൂറോളം നേരം വീടിന് പരിസരത്ത് തമ്പടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി. ആന്‍റണി ജോൺ എം.എൽ.എയും യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറവും സംഭവസ്ഥലം സന്ദർശിച്ചു. EM KMGM 1 Pothu കാട്ടാനയുടെ ആക്രമണത്തിൽ ചത്ത പോത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
